വെള്ളി വിളക്ക് സമർപ്പണം


ആയിരം വർഷം മുൻപ് ദേവ തുല്യനായ ആചാര്യൻ പ്രാണ പ്രതിഷ്ഠ ചെയ്ത മഹാ വിഷ്ണു ക്ഷേത്രത്തിൽ വെള്ളി വിളക്കുകൾ സമർപ്പിക്കാൻ ഒരു എളിയ ശ്രമത്തിന്റെ ഭാഗം ആവാം


കണ്ണൂരിലെ മട്ടന്നൂരിൽ ഉള്ള ചിര പുരാതനമായ മഹാക്ഷേത്രമാണ് മട്ടന്നൂർ പരിയാരം സുബ്രഹ്മണ്യ - മഹാ വിഷ്ണു ക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള, അജന്താ ചിത്രങ്ങളോട് സാദൃശ്യം ഉള്ള ചുവർ ചിത്രങ്ങൾ ഉള്ള മഹാ ക്ഷേത്രം ആണിത്. മൂഷിക രാജ വംശ കാലത്ത് നിർമ്മിക്കപ്പെട്ട 10th C യിലെ ഈ മഹാ ക്ഷേത്രത്തിന്റെ ഓരോ അണുവിലും സംഗീതം നിറഞ്ഞു നിൽക്കുന്നു എന്നതും,  ശ്രുതി സ്വയം പുറപ്പെടുവിക്കുന്നു എന്നതും അത്ഭുതം ആണ്. നാദ ബ്രഹ്മത്തിൽ അധിഷ്ഠിതമായ  ശ്രീകോവിലുകൾ ആണ് ഇതിന് കാരണം എന്ന് മനസിലാക്കാം.

 
ഈ മഹാ ക്ഷേത്രത്തിൽ, ഏറ്റവും പ്രാധാന്യമേറിയ ഒരു കാര്യം ഭഗവാൻ മഹാവിഷ്ണുവിന് മുൻപിൽ ചെയ്യാൻ ഭക്തർക്ക് ഒരു അവസരം വന്നിരിക്കുക ആണ്.

 ഇന്ന് ഏതാണ്ട് പൂർണമായും തകർന്നു വീഴാറായിരിക്കുന്ന മഹാ വിഷ്ണു ശ്രീകോവിൽ പുനരുദ്ധരിക്കാൻ ക്ഷേത്ര സേവാ സമിതി തീരുമാനിച്ചിരിക്കുക ആണ്. അതിന്റെ ആദ്യ പടിയായി ഭഗവാന് മുൻപിൽ ചൈതന്യ വർധനവിന് ആയി  നെയ് വിളക്കുകൾ  വെള്ളി കൊണ്ടുണ്ടാക്കിയ ചെറിയ വിളക്കുകളിൽ നിത്യവും കത്തിക്കാൻ ആഗ്രഹിക്കുന്നു.        വിഷ്ണു ഭഗവാന് മുൻപിൽ വെള്ളി വിളക്കുകളിൽ നെയ് നിറച്ചു കത്തിക്കുക എന്നത് ഏറ്റവും ഉത്തമമാണ് എന്നതിനാലാണ് ഇങ്ങനെ ഒരാഗ്രഹം ജനിക്കാൻ കാരണം ആയിരിക്കുന്നത്.
   ആ മഹാ വിഷ്ണു ദേവന്റെ മുൻപിൽ ചെറിയ വെള്ളി വിളക്കുകളിൽ വാങ്ങാനായി ആവുന്ന തരത്തിൽ സഹായിക്കാൻ ഭക്തരായ എല്ലാവരോടും അപേക്ഷിക്കുന്നു.  ഒരു പ്രാർത്ഥന പോലെ തന്നാൽ ആവുന്നത് ചെയ്ത് ആ ഭഗവത് ചൈതന്യം വർധിപ്പിക്കാൻ ശ്രമിക്കാനും കൂടുതൽ അറിയാനുമായി താഴെ കാണുന്ന നമ്പറിൽ വിളിക്കാൻ അപേക്ഷിക്കുന്നു. 


+91-9495801926 / 9946299502 / 9446166850