തലശേരി കൂർഗ്ഗ് അന്തർസംസ്ഥാനപാതയിൽ മട്ടന്നൂരിൽ നിന്നും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം. പ്രാചീനകാല ചുമര്ചിത്രങ്ങളാൽ അലംകൃതമായ ഈ ക്ഷേത്രംകണ്ണൂർ ജില്ലയിലെ സുബ്‌റഹ്‌മണ്യസ്വാമിക്ഷേത്രത്തിൽ പ്രധാനപെട്ടതാണ്. ചുറ്റും ഗ്രാമീണപശ്ചാത്തലത്തിൽ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം , അതിനോട് ചേർന്ന വലിയ ക്ഷേത്രക്കുളം, ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ് നാട്ടുകാരുടെ ഒരു ചെറിയ കമ്മിറ്റി ആണ് ക്ഷേത്രത്തിലെ നിത്യപൂജാകർമ്മങ്ങൾ നടത്തികൊണ്ടുപോവുന്നതു. സുബ്രഹ്മണ്യസ്വാമിയെപോലെതന്നെ വിഷ്ണുഭഗവാനും ഇവിടെ നല്ല പ്രാധാന്യം ഉണ്ട്.. അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിലെ പുനരുദ്ധാരണംപ്രവർത്തനത്തിനു നാട്ടുകാർ മുൻകൈ എടുത്തു ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം നടത്തി വരുന്നു.....
ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻറെ പുനരുദ്ധാരണ പ്രവർത്തനത്തിൽ ഭക്‌ത ജനങ്ങൾക്ക് ആവുന്ന വിധത്തിൽ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/groups/153913052723318/